മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ആറന്മുള മണ്ഡലത്തിലെ 53 റോഡുകള്‍
മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ അനുവദിച്ച ആറന്മുള മണ്ഡലത്തിലെ ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലെ റോഡുകളുടെ നിര്‍മാണ തയാറെടുപ്പുകള്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ആകെ 53 റോഡുകളാണ് ആറന്മുള മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പദ്ധതിയില്‍ ഉള്‍പ്പെട്ടതില്‍ യോഗം വിലയിരുത്തിയ പഞ്ചായത്തുകള്‍, റോഡുകള്‍ എന്ന ക്രമത്തില്‍: കോയിപ്രം പഞ്ചായത്ത്: ഉള്ളൂര്‍ക്കടവ് -ചാത്തന്‍പാറ റോഡ്, പുള്ളിച്ചേരില്‍പ്പടി - പത്തിക്കിഴക്കേതില്‍പ്പടി - കത്തോലിക്കാപ്പള്ളി റോഡ്, കല്ലേലിവിള വില്ലുപടി കല്ലുപാലം റോഡ്, ഇലവുങ്കല്‍ ജംഗ്ഷന്‍ മേമനപ്പടി കുറവന്‍കുഴി ജംഗ്ഷന്‍ റോഡ്.
തോട്ടപ്പുഴശേരി പഞ്ചായത്ത്: ഇല്ലത്ത്പടി - പൂഴിക്കുന്ന് റോഡ്, പാറക്കൂട്ടത്തില്‍പടി - നെല്ലിക്കാപറമ്പ് കോളനി റോഡ്, മാരാമണ്‍ മാര്‍ത്തോമ്മ പള്ളിപടി മൂഴിയില്‍ കലുങ്ക്പടി റോഡ്, ഓരത്ത്പടി - ഹൈസ്‌കൂള്‍പടി റോഡ്, പരിത്തിമുക്ക് - കള്ളിപ്പാറ വായനശാല റോഡ്, ഐഎന്‍എസ് മുല്ലശേരിപടി റോഡ്, തേലപ്പുറത്ത് മുണ്ടകപ്പാടം റോഡ്, അരുവിക്കുഴി - കുമ്പക്കുഴി റോഡ്. ഇരവിപേരൂര്‍ പഞ്ചായത്ത്: വായനശാലപ്പടി - കാരുവള്ളി - ഇലഞ്ഞിമുറ്റം റോഡ്, പരുമൂട്ടില്‍ക്കടവ് - പുതുക്കുളങ്ങര പഴയകാവ് റോഡ്, എണ്ണിക്കാട് - സ്റ്റേഡിയം റോഡ്, റ്റി.കെ. റോഡ് - ചേറ്റുകണ്ടം റോഡ്.
യോഗത്തില്‍ ഇരവിപേരൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ അരുണ്‍ കുമാര്‍, കോയിപ്രം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ ഹരിലാല്‍, തോട്ടപ്പുഴശേരി പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയര്‍ അപ്പുകുട്ടന്‍, വിന്‍സി മാത്യു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments