ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയും ചെക്കുകളും മാത്യു ടി തോമസ് എംഎല്‍എ കൈമാറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കൈവശം ലഭിച്ച തുകയും ചെക്കുകളും മാത്യു ടി തോമസ് എംഎല്‍എ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. 76,068 രൂപ തുകയായും 90,000 രൂപയുടെ ചെക്കായും ആകെ 1,66,068 രൂപയാണ് കൈമാറിയത്.
സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ താഴെ:-
തലയാര്‍ തൊണ്ടുക്കുഴിയില്‍ ഐറിന്‍ അല്‍ഫോണ്‍സ ഷിബിയും ഐവിന്‍ ഈപ്പന്‍ ഷിബിയും ചേര്‍ന്ന് കുടുക്കയില്‍ നിന്നും ശേഖരിച്ച 1067 രൂപ, പെരിങ്ങര പഞ്ചായത്ത് മൂന്നാം വാര്‍ഡ് മേപ്രാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സ്വരൂപിച്ച 10,000 രൂപ, പത്തനംതിട്ട ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ 10,001 രൂപ, ഖത്തര്‍ കുടുംബാംഗങ്ങളായ തിരുവല്ല തുകലശ്ശേരി നടുക്കേ കല്ലൂര്‍ ജോണ്‍ തോമസ് 10,000 രൂപ, ആനിക്കാട് സെന്റ് തോമസ് മാര്‍ത്തോമ യുവജന സംഖ്യം 25,000 രൂപ, കുന്നന്താനം ഗ്രാമപഞ്ചായത്ത് എ.ഒ. ഉമയമ്മ(പാര്‍ട്ട്‌ടൈം ലൈബ്രറിയന്‍) 10,000 രൂപ, നിരണം പുത്തന്‍പുരയില്‍ ലത സന്തോഷ് 10,000 രൂപ, ടി.എസ്.സി. എംപ്ലോയീസ് ബോട്ടിലിംഗ് പ്ലാന്റില്‍ നിന്നും 30,000 രൂപയുടെ ചെക്ക്, മല്ലപ്പള്ളി സഹല്‍ ചാരിറ്റബിള്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ സൊസൈറ്റിയില്‍ നിന്നും 50,000 രൂപയുടെ ചെക്ക്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ തിരുവല്ല കാരയ്ക്കല്‍ പറമ്പത്ത് വീട്ടില്‍ കെ. ഗോപകുമാര്‍ 10,000 രൂപയുടെ ചെക്ക്.
- Log in to post comments