Skip to main content

കമ്പ്യൂ'ര്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

     സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പ'ിക വിഭാഗത്തില്‍പ്പെ' വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി നടപ്പാക്കു കമ്പ്യൂ'ര്‍ വായ്പാ പദ്ധതിക്കു കീഴില്‍ പരിഗണിക്കുതിനായി  അപേക്ഷ ക്ഷണിച്ചു. പ'ിക വിഭാഗത്തില്‍പ്പെ' വിദ്യാര്‍ത്ഥികളുടെ അച്ഛന്‍/ അമ്മ/ രക്ഷിതാവ് എിവര്‍ക്ക് പദ്ധതിയിന്‍ കീഴില്‍ അപേക്ഷ സമര്‍പ്പിക്കാം.
ഗുണഭോക്താവ് 14നും 30നും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥി/ വിദ്യാര്‍ത്ഥിനി ആയിരിക്കണം.   സംസ്ഥാനത്തെ ഗവ. സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍, പോളിടെക്‌നിക്കുകള്‍, അംഗീകൃത അര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ എിവയില്‍ എസ്.എസ്.എല്‍.സി/പ്ലസ്ടു/എഞ്ചിനീയറിംഗ് ഡിപ്ലോമ/ബിരുദ/ബിരുദാനന്തര തലങ്ങളില്‍ പഠിക്കുവരെ മാത്രമേ വായ്പക്ക് പരിഗണിക്കുകയുള്ളൂ.  ഗുണഭോക്താവിന്റെ (മാതാപിതാക്കളുടെ ഉള്‍പ്പെടെ) കുടുംബവാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.   വിദ്യാര്‍ത്ഥി പഠിക്കു കോഴ്‌സിന്റെയും സ്ഥാപനത്തിന്റെയും അംഗീകാരം സംബന്ധിച്ച് ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ നല്‍കു സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
അപേക്ഷകന്റെ പ്രായം (രക്ഷിതാവിന്റെ) 55 വയസ്സില്‍ കൂടാന്‍ പാടില്ല. വായ്പക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം നല്‍കണം.    പരമാവധി വായ്പാ തുക 40,000 രൂപ.  കോര്‍പ്പറേഷനില്‍ നിാേ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിാേ മുമ്പ് ഈ ആവശ്യത്തിന് ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കുവാന്‍ അര്‍ഹരല്ല. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം.  വീഴ്ച വരുത്തുവരില്‍ നിും പിഴപ്പലിശ കൂടി ഈടാക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പേഷന്റെ അതതു ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോ 04862 232365.

date