ഫിഷറീസ് കണ്‍്രേടാള്‍ റൂം പ്രവര്‍ത്തനം തുടങ്ങി
കോഴിക്കോട് ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബേപ്പൂര്‍ ഫിഷറീസ് സ്‌റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍്രേടാള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. അപകടങ്ങള്‍ സംഭവിക്കുന്ന പക്ഷം അപകടത്തെ സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍, അപകടത്തില്‍പ്പെടുന്ന യാനങ്ങളുടെ തരം, നിറം, ദിശ എന്നിവ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിലെയും തോണികളിലെയും തൊഴിലാളികളുടെ പൂര്‍ണ്ണ വിവരങ്ങള്‍ യാനം ഉടമസ്ഥര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ആവശ്യപ്പെടുന്ന പക്ഷം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ ബോധ്യപ്പെടുത്തുകയും വേണം. മണ്‍സൂണ്‍ കാലത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുകയും കാലാവസ്ഥാമുന്നറിയിപ്പുകള്‍ അനുസരിക്കുകയും ചെയ്യണം. കണ്‍ട്രോള്‍ റും നമ്പര്‍: 0495 2414074. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496007038.
- Log in to post comments