Skip to main content

വിലക്കുറവിന്റെ വിപണിയുമായി തീരമാവേലി ഇന്നു (08.11.2017)മുതല്‍

മാവേലി സ്റ്റോറുകളില്‍ സബ്‌സിഡിയോടെ കിട്ടുന്ന എല്ലാ സാധനങ്ങളും അതേ നിരക്കില്‍ ഇന്ന് (08.11.2017) മുതല്‍ തുടങ്ങുന്ന തീരമാവേലി സ്റ്റോറുകള്‍ വഴി സപ്ലൈകോ മാനദണ്ഡത്തില്‍ ലഭിക്കും. സപ്ലൈകോ ഉത്പന്നങ്ങളും തീരമൈത്രി
ഉത്പന്നങ്ങളും ന്യായവിലയില്‍ ഇവിടെ കിട്ടും. സിവില്‍ സപ്ലൈസ് വകുപ്പും ഫിഷറീസ് വകുപ്പും ചേര്‍ന്നാണ് തീരദേശവാസികള്‍ക്കായി സംരംഭം തുടങ്ങുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ നടത്തുന്ന തീരമൈത്രി
സൂപ്പര്‍ മാര്‍ക്കറ്റുകളും കമ്യൂണിറ്റി പ്രൊവിഷന്‍ സ്റ്റോറുകളും ഇനി തീരമാവേലി സ്റ്റോറുകളായി പ്രവര്‍ത്തിക്കും. 

പെരുമണ്‍ മാര്‍ക്കറ്റില്‍ തീരമാവേലി സ്റ്റോറായി പ്രവര്‍ത്തിക്കുന്ന കര്‍മ്മലമാതാ കമ്യൂണിറ്റി പ്രൊവിഷന്‍ സെന്ററില്‍ മന്ത്രി ജെ.
മെഴ്‌സിക്കുട്ടിയമ്മ വൈകിട്ട് അഞ്ചിന് പദ്ധതി ഉദ്ഘാടനം ചെയ്യും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനാകുന്ന ചടങ്ങില്‍ പഞ്ചായത്തംഗം ഡോ. കെ. രാജശേഖരന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിക്കും. തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. 

 (പി.ആര്‍.കെ.നമ്പര്‍  2547/17)

date