Skip to main content

കോവിഡ് അപ്ഡേറ്റ് ആലപ്പുഴ

ജില്ലയിൽ രണ്ടു പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ 11 - ന് റോഡു മാർഗം നവീ മുംബൈയിൽ നിന്നും മറ്റെയാൾ 13 - ന് ദമാമിൽ നിന്നുമാണ് വന്നതാണ്. 

പുറക്കാട് സ്വദേശിയായ മുംബൈയിൽ നിന്നെത്തിയ ചെറുപ്പക്കാരനും തൃക്കുന്നപ്പുഴ സ്വദേശിയായ ദമാമിൽ നിന്നെത്തിയ  ഗർഭിണിയും വീടുകളിൽ ക്വാറെന്റെനിലായിരുന്നു.  ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 8 ന് കാറിൽ റോഡ് മാർഗ്ഗം നവി മുംബൈയിൽനിന്ന് യാത്ര പുറപ്പെട്ട പുറക്കാട് സ്വദേശി 11നാണ് ആലപ്പുഴ ജില്ലയിൽ എത്തിയത്. കൂടെയുണ്ടായിരുന്ന യാത്രക്കാർ നിരീക്ഷണത്തിലാണ്.

ദമാമിൽ നിന്ന് കൊച്ചിയിൽ വിമാന മാർഗം വന്ന ഗർഭിണി ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്നും തൃക്കുന്നപ്പുഴ വീട്ടിലെത്തിയത്.  ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല

date