ജീവനക്കാര്‍ക്കായി ആലപ്പുഴ സിവില്‍ സ്റ്റേഷനിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് 18 മുതല്‍
ആലപ്പുഴ: സിവില്‍ സ്റ്റേഷനിലേക്ക് ജീവനക്കാരെ എത്തിക്കുന്നതിനായി മെയ് 18 മുതല്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സര്‍വീസ് നടത്തും. അരൂര്‍ പള്ളി ഭാഗത്തുനിന്ന് രാവിലെ 8.30ന് ഒരു സര്‍വീസ്, ചേര്‍ത്തല ബസ്റ്റാന്‍ഡില്‍ നിന്ന് 8.50,8.55,9.00,9.05 എന്നീ സമയങ്ങളിലുമാണ് സര്‍വീസ്. തണ്ണീര്‍മുക്കം ബസ്റ്റാന്‍ഡില്‍ നിന്ന് 9.00 മണിക്കും 9.05നും കിടങ്ങറ ബസ്റ്റാന്‍ഡില്‍ നിന്ന് 9.15നും കായംകുളം ബസ്റ്റാന്‍ഡില്‍ നിന്ന് 8.15 നും ഹരിപ്പാട് ബസ്റ്റാന്‍ഡില്‍ നിന്ന് 8.40,8.45,8.50,8.55 എന്നീ സമയങ്ങളിലുമാണ് ബസ്സ്. തകഴി ബസ്റ്റാന്‍ഡില്‍ നിന്ന് 8.45നും മാവേലിക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് നങ്യാര്‍കുളങ്ങര വഴി 8.20നും ഓരോ ബസ് സര്‍വീസുകള്‍ ഉണ്ട്. ആലപ്പുുഴ സിവില്‍ സ്റ്റേഷനില്‍ നിന്ന് ഇവ തിരികെ 5.10ന് പുറപ്പെടും.
ജീവനക്കാർ മാസ്ക് ധരിക്കുകയും ഐഡന്റിറ്റി കാർഡ് കയ്യിൽ കരുതുകയും വേണം. സാമൂഹിക അകലം പാലിച്ചാണ് സീറ്റിലിരിക്കേണ്ടത്.
ബസ് ചാർജിന്റെ ഇരട്ടിയാണ് നല്കേണ്ടത്
- Log in to post comments