Skip to main content

മിച്ചഭൂമി പതിച്ചുനല്‍കുന്നു

    വെളളരിക്കുണ്ട് താലൂക്കില്‍  ഭൂപരിഷ്‌കരണ നിയമപ്രകാരം ഏറ്റെടുത്ത റീസര്‍വ്വെ നമ്പര്‍ 115/1 ല്‍ പെട്ട 1.26 1/4 ഏക്കര്‍ മിച്ചഭൂമി അര്‍ഹരായ ഭൂരഹിതകര്‍ഷകതൊഴിലാളികള്‍ക്ക്  പതിച്ച് നല്‍കുവാന്‍  ജില്ലാകളക്ടര്‍ വിജ്ഞാപനം ക്ഷണിച്ചു. അപേക്ഷകര്‍ നിശ്ചിതഫോറത്തില്‍ (ഫോറം നം.17) ഈ മാസം 27 ന് വൈകീട്ട് അഞ്ച് മണി വരെ കളക്ടറേറ്റില്‍ സ്വീകരിക്കും. ഭൂമിയിലെ അര്‍ഹരായ കൈവശക്കാര്‍ക്കും, ഭൂമി സ്ഥിതി ചെയ്യുന്ന പാലാവയല്‍ വില്ലേജിലെ അപേക്ഷകര്‍ക്കും മുന്‍ഗണന നല്‍കും.  അപേക്ഷയില്‍ ജില്ലാകളക്ടറുടെ വിജ്ഞാപന നമ്പര്‍ എച്ച് 2-71733/2017 എന്ന് രേഖപ്പെടുത്തണം.
 

date