Skip to main content

പലവ്യഞ്ജന കിറ്റ് വിതരണം അവസാന ഘട്ടത്തിലേക്ക് ; ഇതുവരെ നൽകിയത് 3, 29,183 കുടുംബങ്ങൾക്ക്

ജില്ലയിലെ റേഷൻ കാർഡുടമകൾക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം അവസാന ഘട്ടത്തിലേക്ക്. മുൻഗണനേതര നോൺ സബ്സിഡി (വെള്ള കാർഡ്) വിഭാഗത്തിനുള്ള കിറ്റുകളാണ് റേഷന്‍ കടകളിലൂടെ ഇപ്പോൾ നല്‍കിവരുന്നത്.

 

ഈ വിഭാഗക്കാര്‍ക്കുള്ള വിതരണത്തിന്‍റെ ആദ്യദിനമായ ഇന്നലെ (മെയ് 15) പൂജ്യത്തിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്കാണ് നൽകിയത് . 11,108 പേർ റേഷൻ കടകളിലെത്തി കിറ്റ്  വാങ്ങിച്ചു.

 ഇന്ന് (മെയ് 16) ഒന്ന്, രണ്ട് എന്നീ അക്കങ്ങളില്‍  അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പർ ഉള്ളവർക്കാണ് വിതരണം.മൂന്ന്, നാല്, അഞ്ച്  - മെയ് 18, ആറ്, ഏഴ്, എട്ട് - മെയ് 19, ബാക്കിയുള്ളവർ- മെയ് 20 എന്ന ക്രമത്തിലാണ് വിതരണം.

 

മെയ് എട്ടു മുതല്‍ 14 വരെ മുന്‍ഗണനേതര  വിഭാഗം സബ്സിഡി റേഷൻ കാർഡുടമകളായ(നീല കാർഡ്) 1,22,222 പേർ   കൈപ്പറ്റി. എ.എ.വൈ വിഭാഗത്തിലുള്ള 34,855 പേർക്കും പി.എച്ച്.എച്ച് വിഭാഗത്തിലുള്ള 1,60,998 പേർക്കും  വിതരണം നടത്തിയിരുന്നു. ഇതുവരെ ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി 3,29,183 കാർഡുടമകൾക്ക്  സൗജന്യ പലവ്യഞ്ജന കിറ്റ് ലഭിച്ചു

date