Skip to main content

വാളയാര്‍ ചെക്‌പോസ്റ്റ് വഴി 928 പേര്‍ കേരളത്തിലെത്തി

 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാളയാര്‍ ചെക്‌പോസ്റ്റ് വഴി ഇന്ന് (മെയ് 15) ഉച്ചയ്ക്ക് 12 വരെ 928 പേര്‍  കേരളത്തില്‍ എത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. 501 പുരുഷന്‍മാരും 251 സ്ത്രീകളും 76 കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ 269 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്. 201 കാറുകള്‍, 49 ഇരുചക്രവാഹനങ്ങള്‍, 13 ട്രാവലറുകള്‍, 3 മിനി ബസുകള്‍, 3 ഓട്ടോറിക്ഷകള്‍, എന്നിവയാണ് അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയത്.

date