Skip to main content

ലോക്ക് ഡൗണ്‍: ഇന്ന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ന് (മെയ് 15) രാവിലെ 11.30 വരെ ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍  മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി  ആര്‍. മനോജ് കുമാര്‍ അറിയിച്ചു. ഇത്രയും  കേസുകളിലായി നാല് പ്രതികളെ അറസ്റ്റ് ചെയ്തു.  ഒരു വാഹനവും പിടിച്ചെടുത്തു. ലോക്ക്  ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍  പാലിക്കാത്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 1100 പോലീസുകാരെ  ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍: ഇന്നലെ 72 പേരെ  അറസ്റ്റ് ചെയ്തു

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്നലെ (മെയ് 14) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇത്രയും കേസുകളിലായി 72 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 39 വാഹനങ്ങള്‍ പിടിച്ചെടുത്തു.
 
മാസ്‌ക് ധരിക്കാത്ത 178 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 178 പേര്‍ക്കെതിരെ ഇന്നലെ (മെയ് 14) പോലീസ് കേസെടുത്തു.  മാസ്‌ക് ധരിക്കേണ്ടതിന്റെ  ആവശ്യകത പറഞ്ഞതിനുശേഷം കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി  വിട്ടയച്ചത്.

date