Post Category
അംഗത്വം പുനസ്ഥാപിക്കാം
അംശദായ അടവില്‍ കുടിശിക വരുത്തിയതുമൂലം അംഗത്വം നഷ്ടപ്പെട്ട ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ജൂണ്‍ 30 വരെ അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം. 2015 ഏപ്രില്‍ മുതല്‍ അംശദായം കുടിശിക വരുത്തിയവര്‍ക്ക് ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ നേരിട്ടെത്തി കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ലോക്ഡൗണിന് തൊട്ടുമുമ്പുള്ള മൂന്ന് മാസങ്ങളിലെ 30000 രൂപയുടെ ടിക്കറ്റ് വില്‍പ്പന വിവരങ്ങള്‍ കൂടി ഹാജരാക്കണം. അല്ലാത്തവര്‍ തക്കതായ കാരണം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ബോധിപ്പിക്കണം. കൂടുതല്‍ വിവരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2222709.
date
- Log in to post comments