Skip to main content

വിമാനത്തിലും കപ്പലിലുമായി 74 പ്രവാസികള്‍കൂടി  പത്തനംതിട്ട ജില്ലയില്‍ എത്തി

 

വിമാനത്തിലും കപ്പലിലുമായി 74 പ്രവാസികള്‍കൂടി പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ദിവസമെത്തി. മസ്‌ക്കറ്റ് - തിരുവനന്തപുരം, ദുബായ് - കൊച്ചി, അബുദാബി - കൊച്ചി വിമാനങ്ങളിലും കൊച്ചിയിലെത്തിയ ഐ.എന്‍.എസ് ജലാശ്വയിലുമായി ഞായറാഴ്ച (മേയ് 17) ജില്ലക്കാരായ 74 പ്രവാസികളാണ് എത്തിയത്.  ഇവരില്‍ 43 പേരെ കോവിഡ് കെയര്‍ സെന്ററിലും 31 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 

മസ്‌ക്കറ്റ് - തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ 14 സ്ത്രീകളും, 14 പുരുഷന്‍മാരും, ഏഴു കുട്ടികളുമടക്കം 35 പേരാണ് എത്തിയത്. ഇവരില്‍ 19 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. എട്ടു പേര്‍ ചായലോട് , മൂന്നുപേര്‍ മങ്ങാട്, രണ്ടു പേര്‍ സെറിന്‍ പ്ലാസ, ആറു പേര്‍ അടൂര്‍ മൗണ്ട് സിയോണ്‍ എന്നീ കോവിഡ് കെയര്‍ സെന്ററുകളിലാണ് ഇവര്‍  നിരീക്ഷണത്തിലുള്ളത്. ഒരു ഗര്‍ഭിണിയും എഴു കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം 16 പേര്‍ ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ദുബായ്- കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും അഞ്ചു പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പെടെ ജില്ലക്കാരായ 10 പേരാണെത്തിയത്. ഇവരില്‍ നാലുപേരെ തിരുവല്ല ശാന്തിനിലയം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. മൂന്നു ഗര്‍ഭിണികളും ഒരു കുട്ടിയും രക്ഷിതാവും പ്രായമായ ഒരാളും ഉള്‍പ്പെടെ ആറുപേര്‍ ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായി.

അബുദാബി - കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ ആറുപേരാണെത്തിയത്. ഒരു സ്ത്രീയും നാലു പുരുഷന്‍ന്മാരും ഒരു കുട്ടിയുമാണ് ഈ വിമാനത്തിലെത്തിയത്. ഈ വിമാനത്തിലെത്തിയ രണ്ടുപേര്‍ തിരുവല്ല ശാന്തിനിലയം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ തുടരുന്നു. ഒരു കുട്ടിയും രക്ഷിതാവും പ്രായമായ രണ്ടുപേരും  ഉള്‍പ്പെടെ നാലുപേര്‍ ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

മാലിദ്വീപില്‍ നിന്നു കൊച്ചിയിലെത്തിയ ഐ.എന്‍.എസ് ജലാശ്വയില്‍ ജില്ലക്കാരായ 23 പേരാണ് ഉണ്ടായിരുന്നത്. മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 10 സ്ത്രീകളും 13 പുരുഷന്‍മാരുമാണു ജില്ലക്കാരായി കപ്പലില്‍ എത്തിയത്. ഇവരില്‍ 18 പേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ ജില്ലയിലെത്തിച്ച്  കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 17 പേരെ കോഴഞ്ചേരി കിഴക്കേടത്ത് ടൂറിസ്റ്റ് ഹോമിലെ കോവിഡ് കെയര്‍ സെന്ററിലും ഒരാളെ കോന്നി രാജാ റസിഡന്‍സിയില്‍ പെയിഡ് മെമ്പറായും നിരീക്ഷണത്തിലാക്കി. രണ്ടു ഗര്‍ഭിണികളും മൂന്നു കുട്ടികളും വീടുകളില്‍ നിരീക്ഷണത്തിലാണ്. 

ജില്ലയില്‍ ഞായറാഴ്ച്ചവരെ (മേയ് 17) വിമാനമാര്‍ഗം 229 പ്രവാസികളും കപ്പല്‍ മാര്‍ഗം 50 പേരും ഉള്‍പ്പെടെ 279 പേരാണ് എത്തിയത്.  

date