Post Category
കോഴിക്കോട് നിന്ന് 1372 അതിഥി തൊഴിലാളികൾ ലക്നൗവിലേക്ക് മടങ്ങി*
കോഴിക്കോട് ജില്ലയിൽ നിന്ന് 1372 അതിഥി തൊഴിലാളികൾ ഇന്ന് (17.05) ലക്നൗവിലേക്ക് തിരിച്ചു. രാത്രി 9.30 നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രത്യേക തീവണ്ടി യാത്രതിരിച്ചത്. എല്ലാവരും കോഴിക്കോട് താലൂക്കിലെ വിവിധ തൊഴിലാളി ക്യാമ്പുകളില്‍ കഴിയുന്നവർ ആയിരുന്നു. ക്യാമ്പുകളിൽ ആരോഗ്യ പരിശോധനക്ക് ശേഷമാണ് ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായാണ് ജില്ലാഭരണകൂടം അതിഥി തൊഴിലാളികളെ യാത്രയാക്കിയത്.
ആകെ 24 കോച്ചുകളുള്ള തീവണ്ടിയിൽ സുരക്ഷക്ക് ആർ.പി.എഫ് ഉദ്യോഗസ്ഥരും കൂടെയുണ്ട്. 920 രൂപയാണ് കോഴിക്കോട് നിന്ന് ലക്നൗവിലേക്ക് ടിക്കറ്റ് നിരക്ക് ഇടയാക്കിയത്.
date
- Log in to post comments