Skip to main content

കോവിഡ് അപ്ഡേറ്റ് ആലപ്പുഴ

ആലപ്പുഴ :വിമാനമാർഗം വന്നതിൽ പതിനേഴും കപ്പൽമാർഗം വന്നതിൽ 41ഉം  പ്രവാസികളെയാണ് ഇന്ന് ജില്ലയിൽ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചത്. ജില്ലയിൽ പണംനൽകി നിൽക്കാവുന്ന കോവിഡ് കെയർ സെൻറർ ഉൾപ്പെടെ, ആകെ കോവിഡ് കെയർ സെൻററിൽ ഉള്ള പ്രവാസികളുടെ എണ്ണം 189 ആണ്

ഇന്ന് പുലർച്ചെ എത്തിയ ദുബായ് __കൊച്ചി ഫ്ലൈറ്റിൽ വന്ന ആലപ്പുഴ ജില്ലക്കാരിൽ,  മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും  അടക്കം  അഞ്ചു പേരെ ചേർത്തല താലൂക്കിലെ കോവിഡ് കെയർ സെൻററിൽ പ്രവേശിപ്പിച്ചു.

അബുദാബിയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ ആലപ്പുഴ ജില്ലാ കാരിൽ ഒരാളെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയർ സെൻററിൽ ഇന്നു രാവിലെ പ്രവേശിപ്പിച്ചു.

 
അബുദാബി-- തിരുവനന്തപുരം ഫ്ലൈറ്റിൽ വന്ന ആലപ്പുഴ ജില്ലക്കാരിൽ 11 പേരെയാണ് കാർത്തികപ്പള്ളി താലൂക്കിലെ കോവിഡ് കെയർ സെൻററുകളിൽ പ്രവേശിപ്പിച്ചത്. 

മാലദ്വീപിൽ നിന്നും കപ്പലിൽ കൊച്ചിയിലെത്തിയവരിൽ  ആലപ്പുഴ ജില്ലയിൽ നിന്നുള്ള 41 പേരെ വൈകീട്ട് ചേർത്തല താലൂക്കിലെ വിവിധ കോവിഡ് കെയർ സെൻററുകളിൽ പ്രവേശിപ്പിച്ചു. 36 പുരുഷന്മാരും 5 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു

date