Skip to main content

ആലപ്പുഴ ജില്ലക്കാരായ രണ്ടാൾക്ക്  കോവിഡ് സ്ഥിരീകരിച്ചു

 

ആലപ്പുഴ :മെയ് 13 - ന് ദമാമിൽ നിന്ന് കൊച്ചിയിലെത്തിയ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശിയായ   കുട്ടിയ്ക്ക് കോവി ഡ് സ്ഥിരീകരിച്ചു.  കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ കുട്ടിയാണ്. കേരളത്തിലെത്തിയതു മുതൽ ഹോം ക്വാറന്റൈനിലായിരുന്ന കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുവൈത്ത് - കോഴിക്കോട് ഫ്ലൈറ്റിൽ 13 - ന് എത്തിയ അമ്പലപ്പുഴ സ്വദേശിയായ ഗർഭിണിക്കും കോവി ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും  മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചത്.

date