ആരോഗ്യ ഇന്‍ഷുറന്‍സ് പുതുക്കല്‍: യോഗം ചേര്‍ന്നു
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും പുതുയ കാര്‍ഡ് നല്‍കല്‍കുന്നതുമായും ബന്ധപ്പെട്ട് ജില്ലയിലെ വകുപ്പുതല ഏകോപനയോഗം കലക്ട്രേറ്റില്‍ എ ഡി എം കെ.ദിവാകരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കാര്‍ഡു പുതുക്കുന്നതിനും പുതിയവ നല്‍കുന്നതിനും കുറ്റമറ്റതും പരാതി രഹിതവുമായ സംവിധാനം നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എ ഡി എം നിര്‍ദേശിച്ചു. പട്ടികവര്‍ഗ മേഖലയില്‍ പ്രത്യേക പരിഗണന നല്‍കി പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടേ സേവനവും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പഞ്ചായത്തിലും ഓരോ സെന്‍ററുകള്‍ എന്ന നിലയിലായിരിക്കും ക്രമീകരണം. കാര്‍ഡ് പുതുക്കുന്നതിന് കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരംഗം വന്നാല്‍ മതി. 2017 ല്‍ പുതുക്കിയതോ എടുത്തതോ ആയ കാര്‍ഡ് മാത്രമേ പുതുക്കാന്‍ സാധിക്കൂ. റേഷന്‍കാര്‍ഡ് കൊണ്ടുവരണം. പുതുക്കുന്ന സമയത്ത് പുതിയ ആളെ ചേര്‍ക്കാനോ ഒഴിവാക്കാനോ സാധിക്കും. 30 രൂപ പുതുക്കുന്നതിനും പുതിയ കാര്‍ഡ് എടുക്കുന്നതിനും ഈടാക്കും.
പുതുക്കല്‍ നടപടികള്‍ക്ക് ശേഷം രണ്ടാം ഘട്ടമായിട്ടാണ് പുതിയ കാര്‍ഡ് നല്‍കുക. 2017 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അക്ഷയ വഴി അപേക്ഷ നല്‍കിയവര്‍ക്കാണ് പുതിയ കാര്‍ഡ് നല്‍കുക. 2017ല്‍ പുതുക്കാന്‍ വിട്ടുപോയവര്‍ക്ക് കുടുംബശ്രീ നല്‍കിയ സ്ലിപ് മുഖേനയും പുതിയ കാര്‍ഡ് ലഭിക്കും. റേഷന്‍കാര്‍ഡ് നിര്‍ബന്ധമാണ്. പരമാവധി അഞ്ച് അംഗങ്ങളെ മാത്രമേ സ്മാര്‍ട് കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ.
യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ടി സൗദാമിനി, ഡെപ്യൂട്ടി ഡി എം ഒ ഡോ.സി.എസ് നന്ദിനി, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ സന്തോഷ് കുമാര്‍, ബി എന്‍ ഷീബ, എന്‍ ആര്‍ എച്ച് എം പി.ആര്‍.ഒ പ്രിയ ജി തങ്കച്ചന്‍, രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 423/18)
- Log in to post comments