Post Category
ഇരുപത്തഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു
കാട്ടകാമ്പാൽ പഞ്ചായത്തിലെ പെരുമ്പുള്ളി എസ്.സി കോളനിയിലെ ഇരുപത്തഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമ്പുള്ളി കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി രാമപുരം റോഡിനോട് ചേർന്ന് കുഴൽകിണർ നിർമ്മിച്ചു.
ജില്ലാ പഞ്ചായത്തിന്റെ പത്തുലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ഉപയോഗപ്പെടുത്തിയത്. വാട്ടർ ടാങ്കും മോട്ടോർ പമ്പ് സെറ്റും പൈപ്പ് ലൈൻ പ്രവൃത്തികളും പൂർത്തീകരിച്ചതിന് ശേഷം പദ്ധതി വൈകാതെ നാടിന് സമർപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കർ അറിയിച്ചു.
date
- Log in to post comments