Skip to main content

തളിക്കുളത്ത് വായ്പാ വിതരണം ആരംഭിച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 'മുഖ്യമന്ത്രിയുടെ സഹായഹസ്തം' പദ്ധതി പ്രകാരമുള്ള വായ്പാ വിതരണം തളിക്കുളത്ത് ആരംഭിച്ചു. തളിക്കുളം പഞ്ചായത്ത് കുടുംബശ്രീയുടെ കീഴിലുള്ള 233 അയൽക്കൂട്ടങ്ങൾക്കായി 1,65,25,000 രൂപയാണ് വിതരണം ചെയ്യുന്നത്. തളിക്കുളം സർവീസ് സഹകരണ ബാങ്ക്, റൂറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നാണ് വായ്പ ലഭ്യമാക്കുന്നത്.

date