Post Category
ലോക്ക്ഡൗണ്‍ ലംഘനം: ഇതുവരെ 17233 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 17786 പേരെ അറസ്റ്റ് ചെയ്തു
ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്കു ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഞായര്‍ വൈകിട്ടുമുതല്‍ തിങ്കള്‍ ഉച്ചയ്ക്കുശേഷം വരെ 56 കേസുകളിലായി 56 പേരെ അറസ്റ്റ് ചെയ്യുകയും 36 വാഹനങ്ങള്‍ പിടിച്ചെടുത്തു നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 16 പേര്‍ക്ക് നോട്ടീസ് നല്‍കി.
ലോക്ക്ഡൗണ്‍ തുടങ്ങി മൂന്നാം ഘട്ടം അവസാനിച്ചപ്പോള്‍ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ ആകെ 17233 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 17786 പേരെ അറസ്റ്റ് ചെയ്യുകയും 13665 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
date
- Log in to post comments