കുട്ടികള്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനം നല്‍കുന്നതിന് ലീഗല്‍ സര്‍വീസസ് അതോറിറ്റി
ജില്ലയിലെ കുട്ടികള്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനം നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പദ്ധതി തയാറാക്കി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10 മുതല്‍ പത്തനംതിട്ട കെന്നഡി ചാക്കോ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസിലാണ് സൗജന്യ മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നത്. ഇന്‍ഡ്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ (24) വൈകിട്ട് മൂന്നിന് ജില്ലാ ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ നിര്‍വഹിക്കും. വീണാജോര്‍ജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷ രജനി പ്രദീപ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്.ജയകൃഷ്ണന്, ഇന്‍ഡ്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രസിഡന്റ് ഡോ.നെല്‍ബി ജോര്‍ജ് മാത്യു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ, ഐഎംഎ പത്തനംതിട്ട പ്രസിഡന്റ് ഡോ.രാജന്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് പി.പി.മുസ്തഫ, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ് റജി മാത്യു, കെന്നഡി ചാക്കോ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെന്നഡി ചാക്കോ തുടങ്ങിയവ ര്‍ സംസാരിക്കും. (പിഎന്‍പി 433/18)
- Log in to post comments