Skip to main content

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു

    വള്ളിക്കോട് പഞ്ചായത്തിലെ വയലവടക്ക് ഗവണ്‍മെന്‍റ് എല്‍.പി സ്കൂളിലെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസിമോള്‍ ജോസഫ് പ്രകാശനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് റോസമ്മ ബാബുജി, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അമ്പിളി ജി.നായര്‍, ഹെഡ്മിസ്ട്രസ് എ.ജെ.രാധാമണി, പിറ്റിഎ പ്രസിഡന്‍റ് കെ.പി.ശ്രീഷ്, എസ്എസ്ജി അംഗങ്ങളായ എന്‍.വിജയന്‍,  ഡി.സത്യവാന്‍, രഘുനാഥന്‍ നായര്‍, വേണു, മുരളി തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂളില്‍ അടുത്ത അഞ്ച് വര്‍ഷം അക്കാദമിക രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിനും നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച വിശദമായ രൂപരേഖയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
                                              (പിഎന്‍പി 432/18)

date