ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് തുടക്കമായി
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായുള്ള വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. 'തുടരണം ഈ കരുതല്‍' എന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍ കിയോസ്‌ക്കുകളും പൊതുജനങ്ങള്‍ കൂടുതലായി വരുന്ന ഇടങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ സന്ദേശം ഉള്‍ക്കൊള്ളുന്ന ടേബിള്‍ സ്റ്റാന്‍ഡുകളും സ്ഥാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബ്രേക്ക് ദ ചെയിന്‍ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചു.
ബ്രേക്ക് ദ ചെയിന്‍ പാലിക്കേണ്ട കാര്യങ്ങള്‍:
· സോപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകള്‍ വൃത്തിയാക്കുക
· മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക
· ആളുകളുമായി ഇടപെടുമ്പോള്‍ ചുരുങ്ങിയത് 1.5 മീറ്റര്‍ അകലം പാലിക്കുക.
· പൊതു ഇടങ്ങളില്‍ തുപ്പരുത്
· യാത്രകള്‍ പരമാവധി ഒഴിവാക്കുക
· വയോജനങ്ങളും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട്ടില്‍തന്നെ കഴിയുക
· കഴുകാത്ത കൈകള്‍ക്കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്
· മാസ്‌ക് ഉള്‍പ്പെടെ നമ്മള്‍ ഉപയോഗിക്കുന്ന ഒരു വസ്തുവും വലിച്ചെറിയരുത്
· പോഷകാഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. ആരോഗ്യം നിലനിര്‍ത്തുക
· ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക.
സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ്, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ പി.ആഷ്‌ലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
- Log in to post comments