Skip to main content

ആശ ഇന്‍സെന്റീവ് വിതരണം ചെയ്തു

ആശാപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് ഇന്‍സെന്റീവും ഓണറേറിയവും വിതരണം ചെയ്തു. കേരളത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവ്. മുന്‍കാല പ്രാബല്യത്തോടെ ജനുവരി മുതല്‍ ആയിരം രൂപ വീതം ആശമാര്‍ക്ക് ഇന്‍സെന്റീവുണ്ട്. താരതമ്യേന കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരാണ് ആശാപ്രവര്‍ത്തകര്‍. ജില്ലയില്‍ 901 ആശമാരാണുള്ളത്. ഇവരില്‍ 241 ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഊരുമിത്രം ആശമാരാണ്.
 

date