'കുട്ടികളെ അപമാനിക്കുന്ന ടിവി പരിപാടികളെയും പോക്‌സോ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം'
കൊച്ചി: അഞ്ചു വയസുകാരനെ കൊണ്ട് 50 വയസുകാരന്റെ വര്‍ത്തമാനം പറയിപ്പിക്കുന്ന വീട്ടിലെ സ്വകാര്യ വിവരങ്ങള്‍ പോലും കുട്ടികളെ കൊണ്ട് വിളിച്ചു പറയിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടികളെയും പോക്‌സോ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കണമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി. ദിലീപ് പറഞ്ഞു. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് പോക്‌സോ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷനുകളിലെ ജനപ്രിയ സീരിയലുകളും ചില പരിപാടികളും മോശമായ ചിന്താഗതികളാണ് പ്രചരിപ്പിക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി. നാരായണന്‍ പറഞ്ഞു. ഇതിനെതിരേ പോക്‌സോ നിയമത്തിന്റെ കൈ സര്‍വതലങ്ങളിലുമെത്തണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്വന്തം കുട്ടിക്കുണ്ടായ അനുഭവമായിരുന്നെങ്കില്‍ എന്ന തരത്തില്‍ വിവേചനബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷന്‍ ചാനലുകള്‍ അവധാനതയോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോളും അഭിപ്രായപ്പെട്ടു.
- Log in to post comments