Skip to main content

സ്വാമി വിവേകാനന്ദന്‍  അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

  കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്  2019-ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം. വ്യക്തിഗത അവാര്‍ഡിനായി 18-നും 40-നുമിടയില്‍  പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  സാമൂഹ്യപ്രവര്ത്തനം, കല,സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം (വനിത), കായികം (പുരുഷന്), മാധ്യമപ്രവര്‍ത്തനം, ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേരെയാണ് അവാര്‍ഡിന് തിരഞ്ഞെടുക്കുന്നത്. അതാത് മേഖലയിലെ വിദഗ്ദരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ  പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 

            സംസ്ഥാന യുവജനക്ഷേമ ബേര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവ ക്ലബ്ബുകളില്‍  നിന്നും അവാര്‍്ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും ലഭിക്കും. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതല അവാര്‍്ഡിനായി പരിഗണിക്കുന്നത്.  അപേക്ഷ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത് ബില്‍ഡിംഗ്, പി.ഒ.വിദ്യാനഗര്‍, കാസര്‍കോട് 671123 എന്ന വിലാസത്തില്‍  മെയ്  25 ന് വൈകുന്നേരം മൂന്നിനകം  ലഭിക്കണം.   അപേക്ഷഫോം അതാത് ജില്ലാ യുവജനകേന്ദ്രങ്ങളിലും www.ksywb.kerala.gov.in ലും ലഭിക്കും. ഫോണ്‍  04994256219.

date