സൗജന്യ മാസ്‌ക് വിതരണം; കഞ്ഞിക്കുഴി പഞ്ചായത്തില്‍ തുടങ്ങി
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സൗജന്യമായി മാസ്‌ക്
എത്തിക്കുന്ന പദ്ധതി പഞ്ചായത്തില്‍ തുടങ്ങി. പഞ്ചായത്തിലെ 18 വാര്‍ഡുകളിലുമായി പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്യും. ഒരു കുടുംബത്തിന് നാല് മാസ്‌ക് വീതമാണ് നല്‍കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കിയ കോട്ടണ്‍ മാസ്‌കുകള്‍ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ്. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മാസ്‌കുകള്‍ വീടുകളിലെത്തിച്ച് നല്‍കും.
സൗജന്യ മാസ്‌ക് വിതരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍ കഞ്ഞിക്കുഴി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീകലക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടില്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ ഗോപി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ്, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments