വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: എറണാകുളം ജില്ല പട്ടികവര്‍ഗ്ഗവികസന ഓഫീസിനു കീഴില്‍ നിശ്ചിത ഹോണറേറിയം വ്യവസ്ഥയില്‍ കോര്‍ഡിനേറ്ററായി നിയമിക്കപ്പെടുന്നതിന് യോഗ്യരായ ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ യുവതീയുവാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. മുവാറ്റുപുഴ െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ആലുവ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഓണ്‍ലൈനില്‍ ലഭ്യമാകുന്ന സര്‍ക്കാര്‍ സേവനങ്ങള്‍, ജോലിക്കായുള്ള അപേക്ഷകള്‍ എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിനും വകുപ്പിന്റെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഡാറ്റകള്‍ ക്രോഡീകരിക്കുന്നതിനുമായി ആരംഭിക്കുന്ന സഹായി സെന്ററിലേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും ജാതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഒന്നിന് രാവിലെ പത്തിന് മുവാറ്റുപുഴ മിനി സിവില്‍ സ്‌റ്റേഷനില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടിക വര്‍ഗ്ഗവികസന ഓഫീസില്‍ നടക്കുന്ന വാക്ക്ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0485 2814957. യോഗ്യത ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ഓഫീസ് പ്രവൃത്തികള്‍, കംപ്യൂട്ടറില്‍ ചെയ്തുള്ള പരിചയം, യു.പി.എസ്.സി, കെ.പി.എസ്.സി എന്നിവയുടെ വെബ്‌സൈറ്റിലുള്ള പരിചയം. പ്രായം 20 നും 35 നും മദ്ധ്യേ. പ്രതിഫലം പ്രതിമാസം 15,000/രൂപ മാത്രം. നിയമനം താത്കാലികമായിരിക്കും
- Log in to post comments