Skip to main content

മഴക്കാല മുന്നൊരുക്കത്തിനും ദുരന്തപ്രതിരോധത്തിനും സന്നദ്ധ സംഘടനകളുടെ സഹകരണം പ്രയോജനപ്പെടുത്തും

മഴക്കാല മുന്നൊരുക്കത്തിനും ദുരന്തപ്രതിരോധത്തിനും സന്നദ്ധ സംഘടനകളുടെ സഹകരണം പ്രയോജനപ്പെടുത്തുവാന്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന സന്നദ്ധ സംഘടനാ ഭാരവാഹികളുമായുള്ള മഴക്കാല പൂര്‍വ്വ അവലോകന യോഗത്തില്‍ തീരുമാനമായി. ജലസ്രോതസ്സുകളിലെ നീരൊഴിക്ക് സൂഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായി യോഗത്തിന് അദ്ധ്യക്ഷത വഹിച്ച അഡീഷണല്‍ ഡിസ്‌ക്ട്രിറ്റ മജിസ്ട്രേറ്റ് ആന്റണി സ്‌കറിയ അറിയിച്ചു. ഫ്ളഡ് മാപ്പിങ്, സന്നദ്ധം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍, താലൂക്ക് തല യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കും. സംഘടനകള്‍ പ്രദേശിക ആലശ്യങ്ങള്‍ക്കനുസൃതമായി രൂപരേഖ തയ്യാറാക്കും. ക്യാമ്പ് ഒരുക്കുക, ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുക, ദുരന്ത പ്രതിരോധ ബോധവല്‍ക്കരണം, ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം, പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം എന്നിവ സംഘടനകള്‍ ജില്ലാ ദുരന്ത നിവാരണ പ്രതിരോധ സമിതിയ്ക്കുറപ്പു നല്‍കി. ജില്ലാ വിമന്‍സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രാഹാം, ജോയിന്റ് സെക്രട്ടറി് ഗ്രേസ് ആന്റണി, ഇന്റര്‍ ഏജന്‍സി കണ്‍വീനര്‍ സിബി തോമസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

date