Skip to main content

വിമാനമാര്‍ഗം ജില്ലക്കാരായ 11 പ്രവാസികള്‍കൂടി എത്തി

 

അബുദാബി - കൊച്ചി വിമാനത്തില്‍ തിങ്കളാഴ്ച്ച (മേയ് 18) പത്തനംതിട്ട ജില്ലക്കാരായ 11 പ്രവാസികള്‍കൂടി എത്തി. നാല് സ്ത്രീകളും ഏഴ് പുരുഷന്‍മാരും ഉള്‍പ്പെടെ 11 പേരാണ് എത്തിയത്. ഒന്‍പതു പേരെ വിവിധ സ്ഥലങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. ഇവരെ കെ.എസ്.ആര്‍.ടി.സി ബസില്‍ കൊച്ചി അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ നിന്നും ജില്ലയില്‍ എത്തിച്ചു. അടൂര്‍ മൗണ്ട് സിയോണ്‍ കോവിഡ് കെയര്‍ സെന്ററില്‍ അഞ്ചു പേരും തിരുവല്ല അറ്റ്ലസ് കോവിഡ് കെയര്‍ സെന്ററില്‍  രണ്ടു പേരും തിരുവല്ല മേനക റസിഡന്‍സി കോവിഡ് കെയര്‍ സെന്ററില്‍ പണം അടച്ച് രണ്ടു പേരും നിരീക്ഷണത്തില്‍ കഴിയുന്നു. ഒരു ഗര്‍ഭിണിയും പ്രായമായ മറ്റൊരാളും ടാക്സിയില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.         

date