ജയില്‍ മോചിതരായവര്‍ക്ക് തല ചായ്ക്കുവാന്‍ 'തണലിടം'
സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കുവാന്‍ മറ്റാരും തയ്യാറാകാത്തതുമായ ജയില്‍ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ''തണലിടം'' (പ്രൊബേഷന്‍ ഹോം) ആരംഭിച്ചു. നല്ലനടപ്പിന് വിടുതല്‍ ചെയ്യപ്പെടുന്ന പ്രൊബേഷനര്‍മാര്‍, വിചാരണ നേരിടുന്ന പ്രതികള്‍, പരോളിലിറങ്ങുന്ന കുറ്റവാളികള്‍ എന്നിവര്‍ക്ക് താമസിക്കുവാന്‍ ഇടമില്ലെങ്കില്‍ മറ്റൊരു താമസ സൗകര്യം ഉണ്ടാകുന്നതുവരെ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ മേല്‍നോട്ടത്തിന്‍ പ്രൊബേഷന്‍ ഹോമിന്റെ സംരക്ഷണം ലഭിക്കും. കൊല്ലം ജില്ലയില്‍ വാളകത്താണ് പുരുഷന്മാര്‍ക്കായിട്ടുള്ള പ്രൊബേഷന്‍ ഹോം സന്നദ്ധ സംഘടനയുമായി സഹകരിച്ച് സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുള്ളത്. ജില്ലാ പ്രൊബേഷന്‍ ഓഫിസറുടെയോ ജയില്‍ സൂപ്രണ്ടുമാരുടെയോ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ ഹോമില്‍ പ്രവേശനം നേടാം. ജില്ലയില്‍ പ്രൊബേഷന്‍ ഹോമിന്റെ സേവനം ആവശ്യമായിട്ടുള്ളവര്‍ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2325242, 8281999036. (പിഎന്‍പി 2229/20)
- Log in to post comments