മലയാള ഭാഷാ സെമിനാര്‍ ഇന്ന് (ഫെബ്രുവരി 23)
കൊച്ചി: സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (ഫെബ്രുവരി 23) രാവിലെ 10ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ മലയാള ഭാഷാ സെമിനാര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും, മുന്‍ എം.പി. ഡോ.സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തും. കലാമണ്ഡലം കല്പിത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ജി.പൗലോസ്, സാഹിത്യ അക്കാദമി അംഗം ഡോ.മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ 'ഭാഷയിലെ നവോത്ഥാനം' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും. മലയാളം വാരിക മുന്‍ പത്രാധിപസമിതി അംഗം എം.വി.ബെന്നി 'ഔദ്യോഗിക ഭാഷയും ഭരണ നിര്‍വ്വഷണവും' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി.ബിജു, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ജെ.റെജികുമാര്‍, മ്യൂസിയംമൃഗശാല വകുപ്പ് ഡയറക്ടര്‍ കെ.ഗംഗാധരന്‍, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചന്ദ്രന്‍പിളള എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
- Log in to post comments