വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി: ജില്ലയിലെ എട്ട് റോഡുകള്‍ക്ക് 37 ലക്ഷം രൂപ അനുവദിച്ചു
ജില്ലയിലെ എട്ട് റോഡുകളുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി 37 ലക്ഷം രൂപ അനുവദിച്ചു. കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലെ ഒരോ റോഡിനും ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകള്‍ക്കും കുറുവ, പൊ•-ള, പുല്‍പറ്റ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ ഓരോ റോഡിനുമാണ് തുക അനുവദിച്ചത്. കൊണ്ടാട്ടി നഗരസഭയിലെ നമ്പോലംകുന്ന്- തച്ചിപ്പറമ്പ് റോഡിന് എട്ട് ലക്ഷം, മഞ്ചേരിയിലെ വട്ടപ്പാറ- ചക്കിണി റോഡിന് മൂന്ന് ലക്ഷം, ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ കപ്പോക്കാട്ട്- പൊയില്‍തൊടി റോഡിന് രണ്ട് ലക്ഷം, തോട്ടത്തിലരു മൂടാമ്പലം റോഡിന് അഞ്ച് ലക്ഷം, കിഴക്കേകോട്ടായി റോഡിന് രണ്ട് ലക്ഷം, കുറുവയിലെ നാറാണത്ത്- ചുള്ളിക്കോട് റോഡിന് പത്ത് ലക്ഷം, പൊ•-ളയിലെ ചൂരക്കാട് റോഡിന് നാല് ലക്ഷം, പുല്‍പ്പറ്റയിലെ ഒളമതില്‍ യു.പി സ്‌കൂള്‍ റോഡിന് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
- Log in to post comments