Post Category
ഡെങ്കിപ്പനിയ്ക്ക് ഹോമിയോയില്‍ ചികിത്സാ സൗകര്യം
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ഹോമിയോപ്പതി വകുപ്പ് ചികിത്സാസംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ആയുഷ് ഹോമിയോ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ഡെങ്കിപ്പനി ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിയിട്ടുണ്ടെന്നും ഡി എം ഒ അറിയിച്ചു. പനി, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ തുടക്കത്തില്‍ തന്നെ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനത്തില്‍ ചികിത്സ തേടാവുന്നതാണ്.
date
- Log in to post comments