Skip to main content

പാലക്കാട്  സ്വദേശിക്ക്  ഇന്ന് എറണാകുളത്ത്  രോഗം സ്ഥിരീകരിച്ചു*

 

മാലിദ്വീപിൽ നിന്നുമെത്തിയ പാലക്കാട് മങ്കര സ്വദേശിക്ക് (23) ഇന്ന്(മെയ് 19) എറണാകുളത്ത്  കോവിഡ്‌ 19  സ്ഥിരീകരിച്ചു. ഇതോടെ എറണാകുളം  ജില്ലയിൽ ചികിത്സയിൽ ഉള്ള പാലക്കാട് സ്വദേശികൾ രണ്ടു പേരായി. ഇന്ന് രോഗം സ്വീകരിച്ച വ്യക്തി മാലിദ്വീപിൽ ഒരു റിസോർട്ടിൽ സ്റ്റോർ മാനേജർ ആയി ജോലിചെയ്തുവരികയാണ്. ഇദ്ദേഹം നിലവിൽ എറണാകുളം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. കേരളത്തിലേക്ക് വരാൻ പാസ് ലഭിച്ചതിനെത്തുടർന്ന് മെയ് 16ന് മാലിദ്വീപിൽ നിന്ന് പുറപ്പെട്ട ഐഎൻഎസ് ജലാശ്വ എന്ന കപ്പലിൽ മെയ് 17 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ലക്ഷണങ്ങൾ കാണപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ എറണാകുളം മഹാരാജാ താലൂക്ക് ആശുപത്രിയിലെത്തിച്ച് സ്രവം പരിശോധനയ്ക്ക് എടുത്ത ശേഷം ഐസോലേഷനിലാരുന്നു. കേരളത്തിലേക്ക് മടങ്ങുന്നതിനു രണ്ടു ദിവസം മുന്നേ ഇദ്ദേഹത്തിന് പനി ബാധിച്ച് മരുന്ന് കഴിച്ചതായി പറയുന്നുണ്ട്.  ഇതേ റിസോർട്ടിൽ ജോലി ചെയ്തുവന്നിരുന്ന ഇദ്ദേഹത്തിൻറെ സഹോദരനും പാലക്കാടുള്ള മറ്റൊരു വ്യക്തിയും ഒരു കോട്ടയം സ്വദേശിയും ഉൾപ്പെടെ 700 പേർ കപ്പലിൽ യാത്ര ചെയ്തിരുന്നു. ഇദ്ദേഹത്തിൻറെ കൂടെയുണ്ടായിരുന്ന സഹോദരനും പാലക്കാട് സ്വദേശിയുമായ മറ്റൊരു വ്യക്തിയും നാട്ടിലേക്ക് മടങ്ങുകയും നിലവിൽ പട്ടാമ്പിയിൽ ഉള്ള ഇൻസ്റ്റിറ്റിറ്റ്യൂഷ്ണൽ ക്വാറന്റൈനിൽ കഴിഞ്ഞു വരികയുമാണ്. കോട്ടയം സ്വദേശിയും നാട്ടിലേക്ക് പോയതായാണ് അറിയാൻ കഴിഞ്ഞത്. ദമാമിൽ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് , ആലത്തൂർ സ്വദേശി എറണാകുളം  കളമശ്ശേരി മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

date