Skip to main content

ശാസ്ത്രീയ കൃഷിയിലൂടെ കൂടുതല്‍ വിളവെടുത്ത് ഭക്ഷ്യ സുരക്ഷയില്‍ എല്ലാവരും പങ്കാളികളാകണം

ശാസ്ത്രീയ കൃഷിയിലൂടെ കൂടുതല്‍ വിളവെടുത്ത് ഭക്ഷ്യ സുരക്ഷയില്‍ എല്ലാവരും പങ്കാളികളാകണമെന്നും, എല്ലാവരേയും പങ്കാളികളാക്കണമെന്നു തദ്ദേശഭരണ സ്ഥാപനങ്ങളെയും വൈദ്യുതി മന്ത്രി എംഎം മണി  ഓര്‍മ്മിപ്പിച്ചു. കൊവിഡാനന്തര ലോകം നേരിടാന്‍ പോകുന്നത് ഭക്ഷണ ക്ഷാമമായിരിക്കും. ഭക്ഷ്യ ധാന്യങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ എല്ലാ കൃഷിയും പ്രോത്സാഹിപ്പിക്കണം. തദ്ദേശ ഭരണ സ്ഥാപന ഭക്ഷ്യ സുരക്ഷ നിര്‍വ്വഹണോദ്യോഗസ്ഥര്‍ക്കും പ്രതിനിധികള്‍ക്കും ഹരിതകേരള മിഷന്‍ കലക്ട്രേറ്റില്‍ സംഘടിപ്പിച്ച പരിശീലന ക്ലാസിന് അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. കാലി വളര്‍ത്തലും പാല്‍ വിപണനവും ജില്ലയില്‍ എല്ലാവര്‍ക്കും ഏര്‍പ്പെടാവുന്നതാണ്. ഭക്ഷണയോഗ്യമായ എന്തും പരമാവധി ഉല്‍പ്പാദിപ്പിച്ച് ഭക്ഷ്യ സുരക്ഷയ്ക്ക് എല്ലാവരേയും പങ്കാളികളാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കൃഷി വകുപ്പിനും കാര്‍ഷിക വികസന ഏജന്‍സികള്‍ക്കും കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.

date