Skip to main content

കോവിഡ് 19:  ജില്ലയില്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

 

ജില്ലയില്‍ കോവിഡ് 19 പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതിനായി കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. മെയ് 18 മുതലാണ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ക്വാറന്റൈനിലുളള വ്യക്തികളില്‍ ആര്‍ക്കെങ്കിലും രോഗ ലക്ഷണം ഉണ്ടാവുകയാണെങ്കില്‍ അവരുടെ ചികിത്സ ഈ സെന്ററില്‍ നിന്നും നല്‍കും.

കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരെയും അനുബന്ധ സ്റ്റാഫുകളെയും നിയോഗിച്ചിട്ടുണ്ട്.  ഇതിനാവശ്യമായ മറ്റ് സൗകര്യങ്ങളും ആരോഗ്യ കേരളത്തിന്റെ നേതൃത്വത്തില്‍ ലഭ്യമാണ്.

date