കില ഡയറക്ടർ മെയ് 20ന് അസാപ് വെബ്ബിനാറിലൂടെ സംവദിക്കുന്നു
ആലപ്പുഴ: നവകേരളത്തിന്റെ വികസനത്തിൽ തദ്ദേശ്ശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന പങ്ക് വഹിക്കുമ്പോൾ, കേരളത്തിലെ യുവജനതക്ക് വലിയൊരു ദൗത്യവും തൊഴിലിന്റെ അനന്ത സാധ്യതകളുമുണ്ട്. കേരളത്തിലെ വിദ്യാർത്ഥികളും തൊഴിലന്വേഷകരുമടങ്ങുന്ന യുവജനതയുമായും,തദ്ദേശ വ്യവസായ മേഖലയിലുള്ളവരുമായും,തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായും'റീ എമെർജൻസ് ഓഫ് എംപ്ലോയ്‌മെന്റ് അണ്ടർ ലോക്കൽ സെല്ഫ് ഗവണ്മെന്റ് ഡിപ്പാർട്മെന്റ്സ്'എന്ന വിഷയത്തിൽ സംവദിക്കുവാൻ കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ, മെയ് 20ന് വൈകുന്നേരം 4 മണിക്ക് അസാപ് വെബ്ബിനാറിലെത്തുന്നു.
അസാപ് ആലപ്പുഴയും കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ചെറിയകലവൂരും ചേർന്നൊരുക്കുന്ന തത്സമയ വെബ്ബിനാർ കാണുവാൻ http://skillparkkerala.in/csp- അല്ലെങ്കിൽ https://asapkerala.webex.com/ എന്ന ലിങ്കിലൂടെ സാധിക്കുന്നതാണ്.
Eventnumber: 583 753 439, Event password: asap
തൊഴിൽ സാധ്യതകളുടെ അറിവിലേക്കുള്ള സംവാദത്തിൽ നിങ്ങളുടെ സംശയ നിവാരണത്തിനുമുള്ള അവസരവുമുണ്ട്.പരിപാടി കാണുവാനും സംവദിക്കുവാനും മൊബൈലിലോ ലാപ്‌ടോപിലോ വെബെക്‌സ് ആപ്പ് ഡൌൺലോഡ് ചെയ്യുക.നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപഭോക്താവാണെങ്കിൽ,ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് (Android Store : https://play.google.com/). ഐഫോണ്‍
ഉപഭോക്താക്കൾക്ക് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.(Apple Store:https://apps.apple.com/) കൂടുതല്‍ വിവരങ്ങള്‍ക്ക്:8129617800.
- Log in to post comments