Post Category
ജലഗതാഗത സര്‍വ്വീസുകള്‍ ഇന്ന് ആരംഭിക്കും
ആലപ്പുഴ: കോവിഡ്-19 ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി ആലപ്പുഴ ജില്ലയില്‍ ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സര്‍വ്വീസുകള്‍ ഇന്ന് (മെയ് 20) പുനരാരംഭിക്കും. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാവും സര്‍വ്വീസുകള്‍ ഉണ്ടാവുക. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതുവരെ 3 കിലോ മീറ്റര്‍ വരെയുള്ള ദൂരത്തിന് മിനിമം ചാര്‍ജ്ജ് 8 രൂപയും 3 കിലോ മീറ്ററില്‍ കൂടുതലുള്ള യാത്രകള്‍ക്ക് നിലവിലുള്ള യാത്രാ നിരക്കിന്റെ 33 ശതമാനം അധികവും ടിക്കറ്റ് ചാര്‍ജ്ജു് ഈടാക്കുന്നതാണെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments