Skip to main content

കോർപ്പറേഷൻ പരിധിയിൽ കുടിവെള്ളത്തിനായി നീക്കിവെച്ചത് 100 കോടി രൂപ

പഴയ മുനിസിപ്പൽ പ്രദേശത്തെ 20,000 ഉപഭോക്താക്കൾക്ക് കുടിവെള്ളത്തിനായി കൗൺസിൽ നീക്കിവെച്ചത് 100 കോടി രൂപ. പഴയ മുനിസിപ്പൽ പ്രദേശത്ത് ജലവിതരണം നടത്തുന്നതിന്റെ പൂർണ്ണ ചുമതല കോർപ്പറേഷനാണ്. 1993ൽ കേരള വാട്ടർ അതോറിറ്റിയിൽ നിന്നും കുടിവെള്ള വിതരണ ചുമതല വിട്ടുകിട്ടിയതിനുശേഷം ജലം സുഗമമായി ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനോ ശുദ്ധമായ ജലവിതരണം നടത്തുന്നതിനോ പദ്ധതികളുണ്ടായിരുന്നില്ല. ഈ കൗൺസിൽ അധികാരത്തിൽ വന്നതിനുശേഷം കുടിവെള്ള വിതരണത്തിനായി സ്വന്തമായി വാഹനങ്ങൾ വാങ്ങി. ജല ശുദ്ധീകരണത്തിനായി 200 ലക്ഷം ലിറ്റർ ജലം ട്രീറ്റ് ചെയ്യുന്നതിനുള്ള വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണം ആരംഭിച്ച് 80% പൂർത്തീകരിച്ചു. രണ്ട് മാസത്തിനകം ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ കുടിവെള്ളത്തിൽ ചെളി കലങ്ങി വരുന്നതിന് ശാശ്വത പരിഹാരമാകും. ഇതിന്റെ ഭാഗമായി കുടിവെള്ളത്തിന്റെ ചാർജ് 10% കുറയ്ക്കാൻ കഴിഞ്ഞ മെയിൽ ചേർന്ന കൗൺസിലിൽ ഒന്നാം നമ്പർ അജണ്ടയായി തീരുമാനമായിരുന്നു. കുടിവെള്ള വിതരണ മേഖലയിലുണ്ടായിരുന്ന പരാതികൾ പരിഹരിക്കുന്നതിന് ആദ്യമായി വാട്ടർ അദാലത്ത് നടത്തിയതിൽ ലഭിച്ച 277 പരാതികളിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ആദ്യഘട്ടത്തിൽ 113 പരാതികൾ പരിഹരിക്കുകയും ബാക്കിയുള്ള 164 പരാതികൾ പരിശോധിച്ച് അംഗീകരിക്കുകയും ചെയ്തു.
 

date