Skip to main content

കശുവണ്ടി തൊഴിലാളികൾ രേഖകൾ ഹാജരാക്കണം

 

ആലപ്പുഴ: കേരളാ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് കായംകുളം ഇൻസ്പെക്ടർ കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന ജില്ലയിലും ശൂരനാട് വടക്കു പഞ്ചായത്തിലും പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറികളില്‍ തൊഴിലാളികൾക്ക് കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ നൽകിവരുന്ന 1000/(ആയിരം രൂപ)  ധനസഹായത്തിന് ഇനിയും രേഖകൾ സർപ്പിക്കാത്ത തൊഴിലാളികൾ അവരുടെ ക്ഷേമനിധി കാർഡ് , ആധാർ കാർഡ് , ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ ഫോൺ നമ്പർ സഹിതം കായംകുളം ഇൻസ്പെക്ടർ ഓഫീസിൽ നേരിട്ടോ, cashewinsp.kylm@gmail.com എന്ന മെയിൽ മുഖേനയോ അടിയന്തിരമായി സമർപ്പിക്കേണ്ടതാണെന്ന് ഇൻസ്പെക്ടർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍- 9446444406.

date