സുഭിക്ഷ കേരളം പദ്ധതി: ജില്ലാതല യോഗം ചേര്‍ന്നു
ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ നടപ്പിലാക്കുന്നതിനായി യോഗം ചേര്‍ന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രത്യേകം 'ഉല്‍പാദന പദ്ധതി' തയ്യാറാക്കും. തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി കൊണ്ടുള്ള ഉല്‍പാദന പദ്ധതിയാണ് നടപ്പാക്കുക. പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേരും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാപ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, മറ്റ് ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments