Skip to main content

ക്ഷീര വികസന പദ്ധതികൾക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പുൽകൃഷി, ജലസേചനം, പശു യൂണിറ്റ്, കിടാരി യൂണിറ്റ്, കോമ്പസിറ്റ് ഡയറി യൂണിറ്റ്, ആവശ്യാധിഷ്ഠിത ധനസഹായം, കറവ യന്ത്രം, കാലിത്തൊഴുത്ത് നിർമ്മാണം തുടങ്ങിയ പദ്ധതികളിലേക്ക്  ജൂൺ എട്ടിനകം ക്ഷീര വികസന യൂണിറ്റുകളിലോ   ക്ഷീര സഹകരണ സംഘങ്ങളിലോ അപേക്ഷ നൽകണം. വിശദ വിവരങ്ങൾ അതത് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റുകളില്‍. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2562768, 9446201266

date