Post Category
ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
ഇന്ന് കോവിഡ് -19 സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശികളില്‍ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പാറശാലയില്‍നിന്നുള്ള ഇയാള്‍ (40) ബി.പി.സി.എലിന്‍റെ ഇന്‍സ്റ്റലേഷന്‍ ജോലികളുടെ കരാറുകാരനാണ്. മുംബൈയില്‍ താമസിച്ചുവരികയായിരുന്നു.
മുംബൈയില്‍നിന്ന് ഡ്രൈവര്‍ക്കൊപ്പം കാറില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ പനിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മെയ് 18ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തി. നിരീക്ഷണത്തില്‍ താമസിപ്പിച്ചശേഷം ഇരുവരുടെയും സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ശ്വാസതടസം നേരിട്ട സാഹചര്യത്തില്‍ മെയ് 19ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ സാമ്പിള്‍ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
date
- Log in to post comments