Skip to main content

ജില്ലയിലെ മൂന്നാമത്തെ കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍ ചെന്നീര്‍ക്കരയില്‍

ജില്ലയിലെ മൂന്നാമത്തെ കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് സെന്റര്‍ ചെന്നീര്‍ക്കരയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജ റജി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരായ അനൂപ പി.ആര്‍, സബീന ഷിബു എന്നിവര്‍ സംസാരിച്ചു. 

അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിന്തര സഹായവും മാര്‍ഗനിര്‍ദേശവും പിന്തുണയും കൗണ്‍സിലിംഗും നല്‍കുക, കുടുംബശ്രീ അംഗങ്ങള്‍ക്കിടയിലുള്ള സംഘടനാ-സാമ്പത്തിക പ്രശ്‌നങ്ങളില്‍ ഇടപെടുക, കുടുംബശ്രീയുമായി ബന്ധപ്പെട്ട പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുടെ സേവനം ആവശ്യമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാര്‍ഗനിര്‍ദേശവും നല്‍കുക, സി.ഡി.എസ്-അയല്‍ക്കൂട്ടതല സ്ത്രീപദവി സ്വയംപഠന പ്രക്രിയ പ്രവര്‍ത്തനങ്ങളെ എേകോപിപ്പിക്കുക, മറ്റ് സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് വരുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ പിന്തുണ നിര്‍ദേശം നല്‍കുക, വിവാഹത്തിന് മുമ്പും ശേഷവുമുള്ള കൗണ്‍സിലിംഗുകള്‍ നല്‍കുക, വിവിധ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളത്.

സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ പ്രശ്‌നങ്ങളെ സധൈര്യം അഭിമുഖീകരിക്കാനും പരിഹരിക്കാനും സ്വയം തീരുമാനമെടുക്കാനുമുള്ള ശേഷിയുണ്ടാക്കുന്നതിനായി ബോധവത്ക്കരണം നടത്തുന്നതിനും കര്‍മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.         

(പിഎന്‍പി 2998/17)

date