Skip to main content

കുടുംബശ്രീ സ്വയംതൊഴില്‍ സംരംഭത്തിന് അപേക്ഷിക്കാം

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ സ്വയംതൊഴില്‍/യുവശ്രീ പദ്ധതി പ്രകാരം വ്യക്തിഗതമായോ ഗ്രൂപ്പായോ വിവിധ മേഖലകളില്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കുടുംബശ്രീ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. 18നും 45നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകര്‍. 

സാന്ത്വനം, മെഡിക്കല്‍ ലാബ്, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ്, മാട്രിമോണി, ലോണ്‍ട്രി ഗ്രൂപ്പ്, ഓഫ് സെറ്റ് പ്രിന്റിംഗ് യൂണിറ്റ്, ഫ്‌ളെക്‌സ് പ്രിന്റിംഗ് യൂണിറ്റ് എന്നീ മേഖലകളിലാണ് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. സംരംഭകര്‍ക്ക് സൗജന്യ പരിശീലനവും സ്റ്റൈപ്പന്റും ലഭിക്കും. സംരംഭം ആരംഭിക്കുന്നതിന് പലിശ സബ്‌സിഡി, തുടര്‍സഹായം എന്നിവയുമുണ്ടാകും. കൂടുതല്‍ വിവരം കളക്ടറേറ്റില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2221807. 

(പിഎന്‍പി 2999/17)

date