Post Category
ഗവ. പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുളള കൊല്ലങ്കോട് (ആണ്‍), പുതുനഗരം (ആണ്‍) ഗവ. പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നതിന് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ പട്ടികജാതി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. മറ്റു വിഭാഗത്തിന് 10 ശതമാനം സംവരണമുണ്ട്. പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് താമസം, ഭക്ഷണം, ട്യൂഷന്‍, പഠനോപകരണങ്ങള്‍ സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ മെയ് 30 നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 8547630129.
date
- Log in to post comments