Post Category
എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷ: വാര്‍ റൂം രൂപീകരിച്ചു
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്.എസ്.എല്‍.സി/ പ്ലസ്ടു പരീക്ഷകള്‍ വീണ്ടു നടത്തുന്നതുമായി ബന്ധപ്പെട്ട് അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനായി വാര്‍ റൂം രൂപീകരിച്ചു. ജില്ലാതലത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലാണ് വാര്‍ റൂം രൂപീകരിച്ചിട്ടുള്ളത്. അഞ്ച് അധ്യാപകരെയാണ് വാര്‍ റൂമിന്റെ ചുമതല നിര്‍വഹിക്കുന്നതിനായി നിയമിച്ചിട്ടുള്ളത്. ഇന്ന്( മെയ് 23)മുതല്‍ മെയ് 30 വരെ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ വാര്‍ റൂം പ്രവര്‍ത്തിക്കും. വാര്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പര്‍: 0483 2734888, 8921546067 (എസ്.എസ്.എല്‍.സി), 9847576979(ഹയര്‍സെക്കന്‍ഡറി), 9895288702 (വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി).
date
- Log in to post comments