Skip to main content

അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ യാത്രക്കാര്‍ പാടില്ല: ജില്ലാ പോലീസ് മേധാവി

 ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ബസ്, ഓട്ടോറിക്ഷ യാത്രകള്‍ നടത്താമെങ്കിലും അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു.  മാസ്‌ക് ധരിക്കാത്ത ഒരാളും പുറത്തിറങ്ങാന്‍ അനുവദിക്കില്ല. വയോധികരും 10 വയസില്‍ താഴെയുള്ളവരും ചികിത്സ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അല്ലാതെ പുറത്തിറങ്ങിയാല്‍ പോലീസ് നടപടിയുണ്ടാകും. സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരുന്ന സാഹചര്യം ഒഴിവാക്കണമെന്നും, പൊതുജനങ്ങളുമായി ബന്ധപെട്ട് ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് വെള്ളി വൈകിട്ട് നാലു മുതല്‍ ശനി വൈകിട്ട് നാലു വരെ
17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 17 പേരെ അറസ്റ്റ് ചെയ്യുകയും എട്ടു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
 

date