ജില്ലയിൽ സമ്പർക്കം വഴിയുള്ള ആദ്യത്തെ കോവിഡ് കേസ് ജാഗ്രത ശക്തമാക്കണo : ജില്ലാ കളക്ടർ
ജില്ലയിൽ സമ്പർക്കം വഴിയുള്ള ആദ്യത്തെ കോവിഡ് കേസ് ഇന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത ശക്തമാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവരും അവരുടെ വീട്ടുകാരും ജാഗ്രത കൈവിടാതിരിക്കണം. സർക്കാരിന്റെ ക്വാറന്റൈൻ നിർദേശങ്ങൾ, ഹോം ക്വാറെന്റനിലുള്ളവരും വീട്ടുകാരും കർശനമായി പാലിക്കണമെന്നും കളക്ടർ പറഞ്ഞു. ലോക്ഡൗൺ ഇളവുകളെ തുടർന്ന് നിരത്തുകളും മാർക്കറ്റുകളും സജീവമാണ്. പൊതു സ്ഥലത്തിറങ്ങുമ്പോൾ സാമൂഹ്യ അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
രോഗം വരാന്‍ സാദ്ധ്യത കുടുതലുള്ള വിഭാഗത്തില്‍പ്പെട്ട 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, 65 വയസ്സിന് മുകളിലുള്ള വയോജനങ്ങള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗത്തിന് ചികിത്സ തേടുന്നവര്‍ തുടങ്ങി രോഗപ്രതിരോധശേഷി കുറഞ്ഞവരെ രോഗവ്യാപന സാദ്ധ്യതയില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടത് ആവശ്യമാണ്. ഇവര്‍ പുറത്തിറങ്ങാതിരിക്കാനും ഇവരുടെ സമീപത്തേക്ക് രോഗം വരാന്‍ സാദ്ധ്യതയുള്ളവര്‍ വരാതിരിക്കാനും ശ്രദ്ധിക്കണം
ക്വാറൈന്റന്‍ സെന്ററുകളില്‍ കഴിയുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കുക.
ചെയ്യേണ്ടത് |
1. എല്ലായ്‌പ്പോഴും നിര്‍ദ്ദേശിച്ചിരിക്കുന്ന മുറിയില്‍ തന്നെ തുടരുക.
2. ക്വാറന്റെന്‍ സെന്ററിലെ സൗകര്യങ്ങളുമായി സഹകരിക്കുക.
3. കൈകള്‍ ഇടയ്ക്കിടെ കഴുകുക.
4. തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായും മൂക്കും മൂടുക.
5. മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക.
6. ക്വാറന്റെന്‍ സെന്ററിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
7. ചുമ, രുചിക്കുറവ്, വയറിളക്കം, തൊണ്ടവേദന, പനി എന്നീ ലക്ഷണങ്ങള്‍ കാണപ്പെട്ടാല്‍
ക്വാറന്റന്‍ സെന്ററിലെ ജീവന ക്കാരെ അറിയിക്കുക.
8. സ്ഥാപനത്തിലെ ഉപകരണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യുക.
9. ഉപയോഗിച്ച മാസ്‌ക്കുകള്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ തന്നെ നിക്ഷേപിക്കേണ്ടതാണ്.
|ചെയ്യരുതാത്തത്
1. ആവശ്യമില്ലാത്ത ഇടപെടലുകള്‍ ഒഴിവാക്കുക.
2. വീട്ടിലേക്കു പോകുന്ന കുടുംബാംഗങ്ങളോടൊപ്പം പോകാന്‍ വാശി പിടിക്കരുത്.
3. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുത്.
4. ജനാലയിലൂടെ തുപ്പുകയോ, മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ചെയ്യരുത്.
5. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ക്ക് മുടക്കം വരുത്തരുത്.
6. രോഗലക്ഷണങ്ങള്‍ മറച്ചു വയ്ക്കാന്‍ പാടില്ല.
4 ക്വാറന്റൈന്‍ അഥവാ കരുതല്‍ നിരീക്ഷണം നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തികളും കുടുംബാംഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.
1. വീടുകളില്‍ എത്തിയാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിക്കണം.
2. ബാത്ത് അറ്റാച്ച്ഡ് ആയതും വായുസഞ്ചാരം ഉള്ളതുമായ മുറിയില്‍ തന്നെ കഴിയേണ്ടതാണ്. ഹോം ക്വാറന്റൈന്‍ എന്നാല്‍ റൂം ക്വാറന്റൈന്‍ തന്നെയാണ്. മുറി വിട്ട് പുറത്തു പോവരുത്
3. കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കേണ്ടതാണ്.
4. ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുമ്പോള്‍ തുവാല/ തോര്‍ത്ത് ഉപയോഗിച്ച് വായും മൂക്കും മറച്ചു പിടിക്കേണ്ടതാണ്.
5. നിരീക്ഷണത്തില്‍ ഉള്ള വ്യക്തിയുടെ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
6. വ്യക്തിയെ പരിചരിക്കുന്നവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ഉപയോഗിക്കണം.
7. നിരീക്ഷണത്തിലുള്ള വ്യക്തിയും, കുടുംബാംഗങ്ങളും കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച്കഴുകുക.
8. വ്യക്തി ഉപയോഗിച്ച പാത്രങ്ങള്‍, ബെഡ്ഷീറ്റ്, മറ്റു വസ്തുക്കള്‍ തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്.
9. തോര്‍ത്ത്, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചശേഷം ബ്ലീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഇസ്തിരിയിട്ട് ഉപയോഗിക്കേണ്ടതാണ്.
10. വ്യക്തി ഉപയോഗിച്ച മേശ, കസേര, മറ്റു സാമഗ്രികള്‍, ബാത്ത്‌റൂം തുടങ്ങിയവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക.
11. ഉപയോഗിച്ച മാസ്‌കകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കത്തിച്ചുകളയുകയോ ബ്ലീച്ചിംഗ് ലായനിയില്‍ അണുവിമുക്തമാക്കി കുഴിച്ചു മൂടുകയോ ചെയ്യുക.
12. സന്ദര്‍ശകരെ അനുവദിക്കരുത്.
13. പനി, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കേണ്ടതാണ്.
14. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച അവരവരുടെയും കുടുംബാംഗങ്ങളുടെയും അതിലുപരി സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നിറവേറ്റേണ്ടതാണ്.
ഇതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ വരുത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
5 കോവിഡ് ജാഗ്രത: കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം
ആലപ്പുഴ: കോവിഡ് 19 വൈറസ് ജാഗ്രതക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണ് കുഞ്ഞുങ്ങളുടെ പരിചരണം. പ്രത്യേക കരുതലോടെയാവണം മുലയൂട്ടല്‍. കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട്ടിലെ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. നിരീക്ഷണത്തില്‍ അല്ലാത്തവരും കുഞ്ഞുങ്ങളുടെ പരിചരണത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. കുഞ്ഞുങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ തികഞ്ഞ വ്യക്തിശുചിത്വം പാലിക്കണം.മുലയൂട്ടുന്ന അമ്മയുടെ കൈകള്‍ ചുരുങ്ങിയത് ഇരുപത് സെക്കന്‍ഡെങ്കിലും സോപ്പുപയോഗിച്ച് കഴുകിയിരിക്കണം.
2. മുലയൂട്ടുന്ന അമ്മമാര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്.
3. കൊറോണ ജാഗ്രത തീരുംവരെ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം.
4. അമ്മയ്ക്ക് ചുമയോ തുമ്മലോ ഉണ്ടെങ്കില്‍ മാസ്‌ക് ഉപയോഗിക്കണം.
5. ആശുപത്രി സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണം. ആശുപത്രിയില്‍ പോകേണ്ടത് അനിവാര്യമാണെങ്കില്‍ മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. കുഞ്ഞുങ്ങളെ മറ്റുള്ളവര്‍ക്ക് കൈമാറരുത്.
5.കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതിന് മുന്‍പായി അമ്മ കൈകളും സ്തനങ്ങളും കഴുകി വൃത്തിയാക്കണം.
6. കുഞ്ഞിനെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ അമ്മ സമയാസമയം ദേഹശുദ്ധി വരുത്തി മുലപ്പാല്‍ പിഴിഞ്ഞ് നല്‍കണം.
7. നിരീക്ഷണത്തിലായ അമ്മ കൈകളും സ്തനങ്ങളും നന്നായി സോപ്പുപയോഗിച്ച് കഴുകിയ ശേഷം മാസ്‌ക് ധരിച്ചുകൊണ്ട് കുഞ്ഞിന് മുലപ്പാല്‍ നല്‍കാം.
8. വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ കുട്ടികളുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം.
- Log in to post comments